പുണെ : പുണെയിലെ കല്യാണിനഗറിലെ മാരിസോഫ്റ്റ് ഐ.ടി. പാർക്കിലെ വാണിജ്യസ്ഥാപനത്തിൽ തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. 16 പേർക്ക് നിസ്സാരപരിക്കുമുണ്ട്. പുണെ അഗ്നിരക്ഷാസേന ഐ.ടി. പാർക്കിൽനിന്ന് 40 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടയിൽ രണ്ട് അഗ്നിരക്ഷാസേനാംഗങ്ങൾക്കും പരിക്കേറ്റു. രാവിലെ 11.30-ഓടെയാണ് സംഭവം. ഫയർഫോഴ്‌സ് സംഘത്തിനൊപ്പം സിറ്റി പോലീസും സ്ഥലത്തെത്തി. വിവിധ സ്വകാര്യകമ്പനികളുടെ ഓഫീസുകൾ ഉൾപ്പെടുന്ന മാരിസോഫ്റ്റ് പാർക്കിലെ ഒന്നാമത്തെ ടവറിന്റെ ആദ്യ നാലുനിലകളിലാണ് തീയും പുകയും പടർന്നത്.
അഗ്നിരക്ഷാസേന എത്തുംമുമ്പ് കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. എന്നാൽ, തീ പെട്ടെന്ന് നാലാംനിലയിലേക്ക് പടരുകയും വൻതോതിൽ പുക ഉയരുകയുംചെയ്തു. ഓഫീസുകളിൽ ജോലിചെയ്യുന്ന ജീവനക്കാർ പുറത്തേക്ക് രക്ഷപ്പെട്ടെങ്കിലും ചിലർ അകത്തുകുടുങ്ങുകയായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..