യുവാവിനെ വെടിവെച്ചുകൊന്ന സംഭവം: പ്രതി പിടിയിൽ


1 min read
Read later
Print
Share

മുംബൈ : കാന്തിവ്‌ലിയിൽ മനോജ് ചൗഹാൻ (30) എന്ന യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽനിന്നാണ് പ്രതിയെ പിടികൂടിയത്.

കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല. സഹോദരനുമായി ജൂവലറി നടത്തുന്ന മനോജ് ചൗഹാൻ ഞായറാഴ്ച രാവിലെ ബാർബർ ഷോപ്പിലേക്ക് പോകുന്നവഴിയാണ് വെടിയേറ്റുവീണത്. ഭാര്യയും രണ്ടു മക്കളും ഉൾപ്പെട്ട ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലായിരുന്നു. മനോജ് ചൗഹാനെ പുറകിൽനിന്ന് പിന്തുടർന്നായിരുന്നു അക്രമി വെടിവെച്ചുവീഴ്ത്തിയത്. ഗണേശ് നഗർ ലാൽജി പാഡയിൽ ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..