ഡോംബിവിലി : കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളിഡോക്ടറുടെയും സഹോദരിയുടെയും മൃതദേഹങ്ങൾ നാട്ടിലെ വീട്ടിലെത്തിച്ചശേഷം സംസ്കരിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് ഡോംബിവിലി മഹാരാഷ്ട്രനഗറിലെ ഗുരുസായ് ചരൺ കെട്ടിടത്തിലെ താമസക്കാരും ഹരിപ്പാട് സ്വദേശികളുമായ രവീന്ദ്രൻ, ദീപാ രവീന്ദ്രൻ എന്നിവരുടെ മക്കളായ ഡോ. രഞ്ജിത്തിനെയും കീർത്തിയെയും ഡോംബിവിലി ഈസ്റ്റിലെ ആനന്ദം റീജൻസിക്ക് പിന്നിലുള്ള ദാവ്ഡി ഗ്രാമത്തിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് നീന്തിപ്പോയ നായയെ പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും മുങ്ങിമരിച്ചത്.
ഞായറാഴ്ച രാത്രിതന്നെ മൃതദേഹങ്ങൾ റോഡുമാർഗം നാട്ടിലേക്കു കൊണ്ടുപോയി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..