ചെന്നൈ : വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിൽ വിഷവണ്ടിന്റെ കുത്തേറ്റതിനെത്തുടർന്ന് വനിതാ വില്ലേജ് ഓഫീസർ മരിച്ചു.
മുല്ലൈനഗർ പുതുത്തെരുവു സ്വദേശി ഇന്ദിരാഗാന്ധി(54)യാണ് മരിച്ചത്.
വീട്ടിലെ കുടിവെള്ളടാങ്കിൽ വെള്ളം നിറഞ്ഞിട്ടുണ്ടോയെന്നറിയാൻ പോയപ്പോഴാണ് വണ്ട് കുത്തിയത്.
ഉടൻ ശ്രീവില്ലിപുത്തൂർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സംഭവത്തിൽ ശ്രീവില്ലിപുത്തൂർനഗർ പോലീസ് കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..