ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽ 30 കോടിയുടെ മയക്കുമരുന്നുമായി വിദേശവനിത പിടിയിൽ. ആഡിസ് അബാബയിൽനിന്നുള്ള വിമാനത്തിൽ ബെംഗളൂരുവിലെത്തിയ ലൈബീരിയ സ്വദേശിയായ 38- കാരിയാണ് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. രണ്ടു കിലോ കൊക്കെയ്‌നാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. അന്തരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യുവതിയെന്നാണ് പ്രാഥമിക നിഗമനം.
വിമാനത്താവളത്തിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് ഇവരുടെ കൈവശമുണ്ടായിരുന്ന ട്രോളിബാഗ് അധികൃതർ പരിശോധിച്ചത്. ബാഗിന്റെ ഉള്ളിൽ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ആദ്യഘട്ടത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് ഇവ കണ്ടെത്താൻ കഴിഞ്ഞത്.
ടൂറിസ്റ്റ് വിസയിലാണ് ഇവർ ഇന്ത്യയിലെത്തിയതെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന പ്രാദേശിക സംഘങ്ങൾക്ക് കൈമാറാനാണ് കൊക്കെയ്ൻ എത്തിച്ചതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..