ബെംഗളൂരു : മുൻ ബി.ജെ.പി. സർക്കാരിന്റെ അവസാന നാലുമാസം പരസ്യങ്ങൾക്കായി ചെലവിട്ടത് 44.42 കോടി രൂപയെന്ന് കണക്കുകൾ. സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ പ്രചാരണത്തിനും പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ പ്രതിരോധിക്കാനുള്ള പരസ്യങ്ങളുമാണ് നൽകിയത്. അച്ചടി മാധ്യമങ്ങൾക്ക് 27.46 കോടി രൂപയും ചാനലുകൾ ഉൾപ്പെടെയുള്ള മറ്റു മാധ്യമങ്ങൾക്ക് 16.96 കോടിയും നൽകിയെന്നാണ് കണക്ക്.
രാഹുൽഗാന്ധിയുടെ ഭാരത്‌ജോഡോ യാത്ര, പ്രതിപക്ഷം സംഘടിപ്പിച്ച മേക്കേദാട്ടു യാത്ര എന്നിവയുടെ സമയത്ത് വിവിധ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടുള്ള പരസ്യവും സർക്കാർ പ്രസിദ്ധീകരിച്ചു. ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാത ഉദ്ഘാടനസമയത്തും വലിയതുകയാണ് പരസ്യങ്ങൾക്കായി മാറ്റിവെച്ചത്.
എന്നാൽ എല്ലാ സർക്കാരുകളും പരസ്യം ചെയ്യാറുണ്ടെന്നും ഡൽഹി സർക്കാർ പരസ്യത്തിനായി നാലിരട്ടിയാണ് ചെലവഴിക്കുന്നതെന്നുമാണ് ബി.ജെ.പി.യുടെ വാദം. അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പായി വൻതോതിൽ പരസ്യത്തിന് തുക ചെലവിട്ടതിൽ ലോകായുക്ത അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..