ബെംഗളൂരു : ചൗഡേശ്വരി നഗറിൽ കോൺഗ്രസ് പ്രവർത്തകൻ രവികുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറുപേർ അറസ്റ്റിൽ.
ലെഗ്ഗേരി സ്വദേശിയായ ഗുണ്ടാനേതാവ് മഞ്ചയും ഇയാളുടെ അഞ്ചുകൂട്ടാളികളുമാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും നന്ദിനി ലേഔട്ട് പോലീസ് അറിയിച്ചു.
24-ന് രാത്രിയാണ് പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രവികുമാറിനെ ബൈക്കുകളിലെത്തിയ ആറംഗം സംഘം ആക്രമിച്ചത്. രവികുമാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..