ബെംഗളൂരു : ദേവനഹള്ളി രാമനാഥപുര തടാകത്തിൽ നാലുവിദ്യാർഥികൾ മുങ്ങിമരിച്ചു. ബെംഗളൂരു ആർ.ടി.നഗറിന് സമീപത്തെ ചാമുണ്ഡിനഗർ സ്വദേശികളായ ഇസ്രാൽ അഹമ്മദ, (17), ഷേഖ് തായാർ (18), മുനീർ അഹമ്മദ (18), ഫൈസൽ ഖാൻ (17) എന്നിവരാണ് മരിച്ചത്. നഗരത്തിലെ ഒരു പി.യു. കോളേജിലെ വിദ്യാർഥികളാണിവർ. ഞായറാഴ്ച രാത്രിയാണ് തടാകത്തിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ രണ്ടുബൈക്കുകളിലായി നന്ദിഹിൽസിലേക്ക് പോയതാണിവർ. പിന്നീട് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം വൈകീട്ടോടെ രാമനാഥപുര തടാകത്തിലെത്തുകയായിരുന്നു.
കുളിക്കാനിറങ്ങിയപ്പോൾ തടാകത്തിലെ ആഴമുള്ള ഭാഗത്ത് അകപ്പെട്ടുപോയതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. തടാകത്തിന് സമീപം വസ്ത്രങ്ങളും ബൈക്കും കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ സമീപവാസി നടത്തിയ തിരച്ചിലിൽ ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പിന്നീട് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നുനടത്തിയ തിരച്ചിലിലാണ് മറ്റു മൂന്നുപേരുടെ മൃതദേഹംകൂടി കണ്ടെത്തിയത്.
മൃതദേഹങ്ങൾ തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തടാകത്തിന്റെ ചിലയിടങ്ങളിൽ 15 അടിവരെയാണ് ആഴം. ഇതറിയാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. സംഭവത്തിൽ അസ്വഭാവികമരണത്തിന് രാമനാഥപുരം പോലീസ് കേസെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..