മൈസൂരു : മൈസൂരുവിലെ പൊതു സൈക്കിൾ ഷെയറിങ് സംവിധാനമായ ട്രിൻ ട്രിനിന് അടിമുടിമാറ്റം വരുന്നു. നവീന രീതിയിലുള്ള സൈക്കിളുകൾ അടക്കം ഉൾപ്പെടുത്തി സംവിധാനം പരിഷ്കരിക്കാനാണ് അധികൃതരുടെ പദ്ധതി.
പരമ്പരാഗതരീതിയിലുള്ള ഇപ്പോഴത്തെ സൈക്കിളുകൾക്ക് പകരം മോട്ടോർ ഘടിപ്പിച്ച സൈക്കിളുകളാണ് പുതുതായി ഉൾപ്പെടുത്തുക. ഇതുവഴി യാത്രികർക്ക് അധികം ആയാസമില്ലാതെ സൈക്കിൾ ഒാടിക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു. നിലവിൽ 450 സൈക്കിളുകളാണുള്ളത്. ട്രിൻ ട്രിൻ സംവിധാനം പരിഷ്കരിക്കുന്നതോടെ ഇവയുടെ എണ്ണം 1000 ആയി ഉയർത്തും. ഇതിനകം 200 പുതിയ സൈക്കിളുകൾ എത്തിക്കഴിഞ്ഞെന്ന് അധികൃതർ പറഞ്ഞു. സൈക്കിളുകൾ സൂക്ഷിക്കുന്ന ഡോക്കിങ് സ്റ്റേഷനുകളും നവീകരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..