കർണാടകത്തിൽ വീണ്ടും പാഠപുസ്തകപരിഷ്കരണം


1 min read
Read later
Print
Share

സമിതിക്ക് രൂപംനൽകുമെന്ന് വിദ്യാഭ്യാസമന്ത്രി

ബെംഗളൂരു : കർണാടകത്തിൽ കഴിഞ്ഞ ബി.ജെ.പി. സർക്കാർ നടപ്പാക്കിയ പാഠപുസ്തകപരിഷ്കരണത്തിലെ വിവാദഭാഗങ്ങൾ മാറ്റാൻ കോൺഗ്രസ് സർക്കാർ ഒരുങ്ങുന്നു. പരിഷ്കരണം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. ഇതിനായി ഉടൻ സമിതിക്ക് രൂപംനൽകും. ജൂൺ ഒന്നിന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുട്ടികൾക്ക് കളങ്കമില്ലാത്ത വിദ്യാഭ്യാസം നൽകാനാണ് ലക്ഷ്യമിടുന്നത്. അതിനുവേണ്ടി എന്തെല്ലാം മാറ്റങ്ങൾ വേണമോ അതെല്ലാം വരുത്തുമെന്ന് മധു ബംഗാരപ്പ പറഞ്ഞു. പാഠപുസ്തകത്തിൽ ബി.ജെ.പി. വരുത്തിയ പരിഷ്കാരങ്ങൾ മാറ്റുമെന്നത്‌ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പി. സർക്കാർ പാഠപുസ്തകപരിഷ്കരണത്തിന് നിയോഗിച്ച രോഹിത് ചക്രതീർഥ കമ്മിറ്റി പുരോഗമനസ്വഭാവമുള്ള എഴുത്തുകാരുടെ പാഠഭാഗങ്ങൾ ഒഴിവാക്കുകയും ആർ.എസ്.എസ്. സ്ഥാപകന്റെ പാഠഭാഗം ഉൾപ്പെടുത്തുകയും ചെയ്തത് വലിയചർച്ചയായിരുന്നു. വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമമാണിതെന്ന് ആരോപണമുയർന്നു.

ഇത്തരം മാറ്റങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാല്പതോളം എഴുത്തുകാർ കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. പാഠപുസ്തകങ്ങൾവഴി കുട്ടികളുടെ മനസ്സിനെ മലിനമാക്കുന്നത് അംഗീകരിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

അധ്യയനവർഷം ആരംഭിച്ചതിനാൽ കുട്ടികളുടെ പഠനത്തിൽ പ്രയാസമുണ്ടാകാത്തതരത്തിൽ നടപടിയെടുക്കുമെന്നും പറഞ്ഞു.അതിനിടെ, ബി.ജെ.പി. സർക്കാർ നടപ്പാക്കിയ പാഠപുസ്തകപരിഷ്കരണം പിൻവലിക്കുന്നതിനെതിരേ പൊതുസമൂഹം പ്രതികരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഇന്ത്യൻസംസ്കാരത്തെയും സാഹിത്യത്തെയും മൂല്യങ്ങളെയും ആസ്പദമാക്കിയുള്ള പുതിയപാഠങ്ങളായിരുന്നു കഴിഞ്ഞസർക്കാർ കൂട്ടിച്ചേർത്തതെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..