ബെംഗളൂരു : കർണാടകത്തിൽ സംസ്ഥാനസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ നാലുശതമാനം വർധന.
അടിസ്ഥാന ശമ്പളത്തിന്റെ 35 ശതമാനമായാണ് ക്ഷാമബത്ത ഉയർത്തിയത്. നിലവിൽ ഇത് 31 ശതമാനമാണ്. ജനുവരിഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന വരുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ഇതിന്റെ ഉത്തരവിറങ്ങി. പുതിയസർക്കാർ അധികാരമേറ്റ് പത്തുദിവസത്തിനകമാണ് ക്ഷാമബത്തയിൽ വർധനവരുത്തിയത്.
പെൻഷൻകാരുടെ ക്ഷാമബത്തയും ഇതിനോടൊപ്പം ഉയർത്തി. അടിസ്ഥാന പെൻഷൻതുകയുടെ 31 ശതമാനത്തിൽനിന്ന് 35 ശതമാനമായാണ് വർധന. ഇതിനും ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..