മൈസൂരു : പരിസ്ഥിതിദിനമായ ജൂൺ നാലിന് സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരവുമായി മൈസൂരു റെയിൽ മ്യൂസിയം. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ റെയിൽ മ്യൂസിയത്തിലാണ് മത്സരം. പ്രവേശന ഫീസില്ല.അഞ്ചുമുതൽ 17 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഓരോ വിഭാഗത്തിലും ആദ്യ മൂന്നുസ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനമുണ്ടാകും. കൂടാതെ പ്രോത്സാഹന സമ്മാനവും പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റും നൽകും. ജൂൺ അഞ്ചിന് വൈകീട്ട് 4.30-ന് സമ്മാനവിതരണം നടക്കും.
താത്പര്യമുള്ളവർ ജൂൺ മൂന്നിനകം sserailmuseum@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. പേര്, വയസ്സ്, സ്കൂളിന്റെ പേര്, ബന്ധപ്പെടാനുള്ള ഫോൺനമ്പർ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..