ചെന്നൈ : ആഭരണവ്യാപാരിയെ ആക്രമിച്ച് മുഖംമൂടി സംഘം 1.50 കോടിരൂപ തട്ടി. തിരുനെൽവേലി നഗരത്തിൽ ആഭരണവ്യാപാരം നടത്തുന്ന സുഷാന്തി(40)നെയാണ് സംഘം ആക്രമിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ തുകയുമായി കാറിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിലേക്ക് പോകുന്നതിനിടെ സുഷാന്തിനെ രണ്ട് കാറുകളിലായി മുഖംമൂടി അണിഞ്ഞെത്തിയ സംഘം പിന്തുടർന്ന് ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുഷാന്തിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെയും ആക്രമിച്ചാണ് പണം തട്ടിയത്. ഇവരുടെ കരച്ചിൽകേട്ട് അതുവഴിവന്ന സ്വകാര്യ ദീർഘദൂരബസ് നിർത്തി യാത്രക്കാർ സുഷാന്തിനെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സുഷാന്തിനെ കവർച്ചക്കാർ അവർ സഞ്ചരിച്ച കാറിൽകയറ്റി പണം കവർന്നശേഷം നാങ്കുനേരിക്കുസമീപം റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അക്രമികൾ വന്നകാറുകൾ നാഗർകോവിൽ റൂട്ടിലേക്കാണ് ഒാടിച്ചുപോയത്. സംഭവത്തിൽ നാങ്കുനേരി പോലീസ് സുഷാന്തിനെ ചോദ്യംചെയ്ത് വരികയാണ്. കൈയിലിലുണ്ടായിരുന്നത് കണക്കിൽപ്പെടാത്ത പണമാണെന്ന് സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..