പ്രണവം സംഘടിപ്പിച്ച വിഷു ആഘോഷവും കുടുംബസംഗമവും പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്യുന്നു
ബെംഗളൂരു : വടക്കേമലബാർ പ്രവാസിനമ്പ്യാർ സംഘടനയായ പ്രണവം വിഷു ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. സംവിധായകനും നടനുമായ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു.
എച്ച്.എ.എൽ. കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബാബു നാരായണൻ, ജനറൽ സെക്രട്ടറി ഡോ. മോഹനൻ നമ്പ്യാർ, വൈസ് പ്രസിഡന്റ് ഡോ.ജയശ്രീ കൃഷ്ണകുമാർ, അഡ്വ. വാസുദേവൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു. വിഷുക്കൈനീട്ടം, വിഷുസദ്യ, കുടുംബാംഗങ്ങളുടെ സാംസ്കാരിക പരിപാടികൾ, മുരളിയും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവയുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..