ചെന്നൈ : ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തമിഴ് സിനിമാരംഗത്ത് ചൂഷണം നേരിടുന്ന സ്ത്രീകളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ഗായിക ചിൻമയി ആവശ്യപ്പെട്ടു. ‘മീ ടു’ ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനെതിരേ നടപടിയെടുക്കാൻ തയ്യാറാവാത്തതെന്തുകൊണ്ടാണെന്ന് അവർ സ്റ്റാലിനോട് ചോദിച്ചു.
സ്റ്റാലിനുൾപ്പെടെയുള്ള ഡി.എം.കെ. നേതാക്കളുമായി അടുപ്പമുള്ള വൈരമുത്തുവിനെതിരേ 2018-ലാണ് ആദ്യത്തെ ‘മീ ടു’ ആരോപണം വന്നത്. പേരു വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയുമായി ചിൻമയി രംഗത്തുവരികയായിരുന്നു. വൈരമുത്തുവിനെതിരേ പതിനേഴിലേറെപ്പേർ പരാതിപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ചിൻമയി ട്വിറ്ററിൽ ആരോപിച്ചു. പരാതിക്കാരെ നിശ്ശബ്ദരാക്കുന്നതിന് അദ്ദേഹം അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പത്തെ ഉപയോഗിക്കുന്നുണ്ടെന്ന് ചിൻമയി ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..