ബെംഗളൂരു : കെ.എൻ.എസ്.എസ്. സർജാപുര കരയോഗത്തിന്റെ സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് സ്കൂൾ ബാഗ് വിതരണം ചെയ്തു.
നൂറുകുട്ടികൾ ബാഗ് ഏറ്റുവാങ്ങി. കരയോഗത്തിന്റെയും മഹിളാവിഭാഗമായ സരയൂവിന്റെയും അംഗങ്ങളും കുടുംബാംഗങ്ങളും തായ്മനെ ട്രസ്റ്റ് അംഗങ്ങളും കൃഷ്ണകൃപ നാരായണീയസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
കരയോഗം പ്രസിഡന്റ് രവീന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയശങ്കർ സംസാരിച്ചു.
ഖജാൻജി അനീഷ്, ബിന്ദു ശ്രീകുമാർ, ശ്രീലതാ ഉണ്ണി, മുരളീധരൻ, ശശിധരൻ നായർ, ബാലകൃഷ്ണൻ നായർ, പദ്മനാഭൻ നായർ, ആനന്ദ് എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..