ബെംഗളൂരു : ബെംഗളൂരു സ്ഫോടനക്കേസിൽ വിചാരണനേരിടുന്ന അബ്ദുന്നാസർ മഅദനിയെ വിട്ടയക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. മാനുഷികപരിഗണന നൽകി മഅദനിയെ വിട്ടയക്കാൻ ഗവർണറോട് നിർദേശിക്കണമെന്ന് കട്ജു കത്തിൽ അഭ്യർഥിച്ചു.
കോയമ്പത്തൂർ സ്ഫോടനക്കേസിലുൾപ്പെടെ ഇതിനകം 22 വർഷത്തോളം മഅദനി ജയിലിൽ കഴിഞ്ഞെന്ന് കട്ജു കത്തിൽ ചൂണ്ടിക്കാട്ടി. 1992-ൽ ഒരുകാല് നഷ്ടപ്പെട്ട മഅദനിക്ക് വീൽച്ചെയറിന്റെ സഹായത്തോടെമാത്രമേ സഞ്ചരിക്കാൻ സാധിക്കൂ. ഇരുവൃക്കകളും തകരാറിലായ മഅദനി ഡയാലിസിസിന്റെ സഹായത്തോടെയാണ് കഴിയുന്നത്. കൂടാതെ ഭാഗികമായി അന്ധനായ മഅദനിക്ക് കടുത്തപ്രമേഹവുമുണ്ട്. പ്രമേഹം അദ്ദേഹത്തിന്റെ അവയവങ്ങളെയും ബാധിച്ചു. പക്ഷാഘാതം ബാധിച്ച മഅദനിയുടെ പിതാവ് കിടപ്പുരോഗിയാണ്.
ഈ കാര്യങ്ങൾ പരിഗണിച്ച് മഅദനിയെ വിട്ടയക്കണമെന്നാണ് കട്ജുവിന്റെ ആവശ്യം. മഅദനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും ഇതിനകം മതിയായ ശിക്ഷ അനുഭവിച്ചുകഴിഞ്ഞെന്നും കട്ജു കത്തിൽ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..