ചെന്നൈ : കാവേരി നദിക്ക് കുറുകെ മേക്കേദാട്ടുവിൽ അണക്കെട്ട് നിർമിക്കുമെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവന പ്രതിഷേധാർഹമെന്ന് തമിഴ്‌നാട് സർക്കാർ. ചുമതലയേറ്റ് അധികംനാൾ കഴിയുന്നതിന് മുമ്പ് തന്നെ അയൽസംസ്ഥാനവുമായുള്ള ബന്ധത്തെ ബാധിക്കുന്നതരത്തിലുള്ള പ്രസ്താവന ശിവകുമാർ നടത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് തമിഴ്‌നാട് ജലസേചനമന്ത്രി ദുരൈമുരുകൻ പറഞ്ഞു.
മേക്കേദാട്ടു അണക്കെട്ട് സംബന്ധിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തെ മുഴുവൻവിവരങ്ങളും ധരിപ്പിച്ചിട്ടുണ്ടാകില്ലെന്നും ദുരൈമുരുകൻ പറഞ്ഞു.
മേക്കേദാട്ടുവിൽ അണ കെട്ടുന്നത് തമിഴ്‌നാടിന് അവകാശപ്പെട്ട വെള്ളം കിട്ടാതെവരുന്നതിന് കാരണമാകും.
ഇത് അംഗീകരിക്കാൻ സാധിക്കില്ല.സംസ്ഥാനത്തിന്റെ താത്പര്യം ഹനിക്കുന്ന ഈ നീക്കത്തെ സാധ്യമായ എല്ലാനിലയിലും ചെറുക്കുമെന്നുംദുരൈമുരുകൻ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..