മൈസൂരു : ഹാസനിൽ അനധികൃതമായി കൃഷിയിടത്തിൽ പണിയെടുപ്പിച്ചിരുന്ന 18 തൊഴിലാളികളെ പോലീസ് രക്ഷപ്പെടുത്തി. തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച മുനേഷ് എന്നയാളെ അറസ്റ്റുചെയ്തു. ചേലുവനഹള്ളി ഗ്രാമത്തിലാണ് സംഭവം.
തെരുവോരങ്ങളിൽ കഴിയുന്നവരെയാണ് ശമ്പളവും മികച്ച സൗകര്യങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് മുനേഷ് തന്റെ കൃഷിയിടത്തിൽ ജോലിക്ക് കൊണ്ടുപോയത്. കൃഷിയിടത്തിലേക്ക് വാഹനത്തിൽ കൊണ്ടുപോകുന്ന തൊഴിലാളികളെ ജോലിക്കുശേഷം ഫാം ഹൗസിലെത്തിച്ച് പൂട്ടിയിടുകയാണ് ചെയ്തിരുന്നത്.
തൊഴിലാളികൾക്ക് ശമ്പളമോ കൃത്യമായ ഭക്ഷണമോ വസ്ത്രങ്ങളോ നൽകിയിരുന്നില്ല. കൂടാതെ സ്വന്തംനിലയിൽ ഫാം ഹൗസിനു പുറത്തുപോകാനും അനുവദിച്ചിരുന്നില്ല. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഫാം ഹൗസിൽ റെയ്ഡ് നടത്തി തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു.സമാനമായ കേസുകളിൽ മുമ്പ് മൂന്നുതവണ പ്രതി അറസ്റ്റിലായിരുന്നു. ബൻസവാര പോലീസ് കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..