ബെംഗളൂരു : ബലഗാവിയിൽ പരിശീലന വിമാനം അടിയന്തരമായി കൃഷിയിടത്തിലിറക്കിയ സംഭവത്തിൽ ഡി.ജി.സി.എ. അന്വേഷണം പ്രഖ്യാപിച്ചു.
സാങ്കേതിക തകരാറിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ രണ്ടുപേർക്ക് യാത്രചെയ്യാവുന്ന ചെറുപരിശീലന വിമാനം കൃഷിയിടത്തിൽ അടിയന്തരമായി ഇറക്കിയത്. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന പരിശീലകനും ട്രെയിനിക്കും നിസ്സാരപരിക്കുകളേറ്റിരുന്നു.
ബുധനാഴ്ചയോടെ വിമാനം കൃഷിയിടത്തിൽനിന്ന് മാറ്റി. ഏവിയേഷൻ അക്കാദമിയുടെ സാങ്കേതികവിഭാഗം ജീവനക്കാർ വിമാനം പരിശോധിച്ചുവരുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..