ബെംഗളൂരു : കർണാടകത്തിൽ മന്ത്രിമാരുടെ വകുപ്പുകളിൽ വീണ്ടും മാറ്റം. മുഖ്യമന്ത്രി സിദ്ധരാമയ്യ കൈവശംവെച്ച ഐ.ടി.-ബി.ടി. വകുപ്പ് പ്രിയങ്ക് ഖാർഗെക്ക് നൽകി. അടിസ്ഥാനസൗകര്യവികസന വകുപ്പ് എം.ബി. പാട്ടീലിനും നൽകി.
നേരത്തേ നൽകിയ ഗ്രാമവികസന-പഞ്ചായത്തീരാജ് വകുപ്പിന് പുറമെയാണ് പ്രിയങ്ക് ഖാർഗെക്ക് ഐ.ടി.-ബി.ടി. വകുപ്പുകൂടി ലഭിച്ചത്. എം.ബി. പാട്ടീലിന് നേരത്തേ നൽകിയ വ്യവസായവകുപ്പിന് പുറമെയാണ് അടിസ്ഥാനവികസനവകുപ്പിന്റെ കൂടി ചുമതല ലഭിച്ചത്. പുതിയ വകുപ്പ് വിഭജനം ഗവർണർ അംഗീകരിച്ച് ഉത്തരവിറങ്ങി.
ഐ.ടി.-ബി.ടി. വകുപ്പിനുവേണ്ടി പ്രിയങ്ക് ഖാർഗെയും എം.ബി. പാട്ടീലും ഒരുപോലെ ആവശ്യമുന്നയിച്ചിരുന്നു. ഇതിൽ സമവായമുണ്ടാക്കാനാകാതെ വന്നതിനാലാണ് വകുപ്പ് മുഖ്യമന്ത്രി കൈവശംവെച്ചത്. പിന്നീട് ഇരുവരും തമ്മിൽ ധാരണയെത്തുകയായിരുന്നു. ഐ.ടി.-ബി.ടി. വകുപ്പിന് പകരം പാട്ടീലിന് അടിസ്ഥാനവികസനവകുപ്പ് കൂടി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..