ഹുബ്ബള്ളിയിലെ വീട്ടിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സ്വീകരിക്കുന്നു
ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെയും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയെയും കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ സന്ദർശിച്ചു. മന്ത്രിസഭയിൽ ഇടംലഭിക്കാതിരുന്ന ഇരുനേതാക്കൾക്കും അർഹമായ പദവി വാഗ്‌ദാനംചെയ്തതായാണ് സൂചന.
ചൊവ്വാഴ്ച രാത്രി വൈകി ബെലഗാവിയിലായിരുന്നു ലക്ഷ്മൺ സാവദിയുമായുള്ള ശിവകുമാറിന്റെ കൂടിക്കാഴ്ച. ഇത് ഒരുമണിക്കൂറോളം നീണ്ടു. ബുധനാഴ്ച രാവിലെ മന്ത്രിമാരായ ലക്ഷ്മി ഹെബ്ബാൾക്കർ, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പമാണ് ജഗദീഷ് ഷെട്ടാറിന്റെ വീട്ടിലെത്തിയത്. ഷെട്ടാറിനൊപ്പം അദ്ദേഹം പ്രഭാതഭക്ഷണവും കഴിച്ചു.
പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് ഇരുനേതാക്കളെയും സന്ദർശിച്ചതെന്ന് ശിവകുമാർ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തിയവരെ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെട്ടാറിന് കാബിനെറ്റ് പദവിയോടെ സംസ്ഥാന ആസൂത്രണക്കമ്മിഷൻ ഉപാധ്യക്ഷപദവിയാണ് കോൺഗ്രസ് വാഗ്‌ദാനംചെയ്തതെന്ന് അഭ്യൂഹമുയർന്നിട്ടുണ്ട്. ലക്ഷ്മൺ സാവദിക്ക് മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി പദവി നൽകാനാണ് ആലോചന.
നിയമസഭാ തിരഞ്ഞെടുപ്പിനിടെ ബി.ജെ.പി.ക്ക് കനത്ത ആഘാതമേൽപ്പിച്ച് കോൺഗ്രസിലേക്ക് കൂടുമാറിയവരാണ് ജഗദീഷ് ഷെട്ടാറും ലക്ഷ്മൺ സാവദിയും. ലിംഗായത്ത് വിഭാഗത്തിലെ ശക്തരായ നേതാക്കളായ ഇരുവരുടെയും വരവ് കോൺഗ്രസിന് വലിയനേട്ടമുണ്ടാക്കിയതായാണ് വിലയിരുത്തൽ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..