ഡോളേഴ്‌സ് കോളനിയിലെ വീട്ടിൽ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ സന്ദർശിച്ചപ്പോൾ
ബെംഗളൂരു : മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബെംഗളുരുവിലെ ഔദ്യോഗിക വസതിയായ ‘കാവേരി’ ഒഴിഞ്ഞുകൊടുത്തു. 2019-ൽ യെദ്യൂരപ്പ മുഖ്യമന്ത്രിയായതുമുതൽ കുമാരകൃപ റോഡിലെ കാവേരിയിലായിരുന്നു താമസം. അദ്ദേഹം മുഖ്യമന്ത്രിസ്ഥാനമൊഴിയുകയും ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായപ്പോഴും വസതി മാറിയില്ല. വസതി അന്നത്തെ മന്ത്രി ആർ. അശോകിന്റെ പേരിൽ അനുവദിക്കുകയും യെദ്യൂരപ്പ താമസിക്കുകയുമായിരുന്നു. ഇക്കുറി ബി.ജെ.പി.ക്ക് ഭരണം നഷ്ടമായതോടെയാണ് വസതി ഒഴിയുന്നത്. ഡോളേഴ്‌സ് കോളനിയിലെ സ്വകാര്യവസതിയിലേക്കാണ് താമസംമാറ്റിയത്.
കാവേരി പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയാകുമെന്നാണ് സൂചന. അദ്ദേഹം മുഖ്യമന്ത്രിയായ 2013 മുതൽ 2018 വരെ ഇവിടെയാണ് താമസിച്ചുവന്നത്. 2018-ൽ കോൺഗ്രസ്-ജെ.ഡി.എസ്. സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിദ്ധരാമയ്യ എം.എൽ.എ. മാത്രമായിരുന്നു. അതുകൊണ്ട് വസതിയൊഴിയാൻ പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. വീട് കെ.ജെ. ജോർജിന് അനുവദിക്കുകയും സിദ്ധരാമയ്യ താമസിക്കുകയുമായിരുന്നു. 2019-ൽ മുഖ്യമന്ത്രിയായ യെദ്യൂരപ്പ നിർബന്ധിച്ചതോടെയാണ് അദ്ദേഹം കാവേരി ഒഴിഞ്ഞുകൊടുത്തത്. കാവേരി ഭാഗ്യമുള്ള വീടാണെന്ന വിശ്വാസത്തിലായിരുന്നു യെദ്യൂരപ്പ.
ഡോളേഴ്‌സ് കോളനിയിലെ വീട്ടിൽ ബി.എസ്. യെദ്യൂരപ്പയെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ സന്ദർശിച്ചു. ശിവകുമാറിനെ പൂച്ചെണ്ട് നൽകി യെദ്യൂരപ്പ സ്വീകരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..