ഡി.കെ. ശിവകുമാർ | Photo: PTI
ബെംഗളൂരു : ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് ബി.ബി.എം.പി. യോഗത്തിൽനിന്ന് ബി.ജെ.പി. എം.എൽ.എ. മാർ ഇറങ്ങിപ്പോയി.
മഴ മുന്നൊരുക്കവും തിരഞ്ഞെടുപ്പും ചർച്ചചെയ്യാനാണ് യോഗംവിളിച്ചത്. മുൻ മന്ത്രിമാരായ സി.എൻ. അശ്വത് നാരായൺ, എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ്, മുനിരത്‌ന, യെലഹങ്ക എം.എൽ.എ. എസ്. ആർ. വിശ്വനാഥ് എന്നിവരാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.
മന്ത്രി സമീർ അഹമ്മദ് ഖാൻ എം.എൽ.എ. മാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ശിവകുമാർ മനഃപൂർവം വൈകിയെത്തുകയാണെന്നും യോഗത്തിൽ പങ്കെടുക്കണമെന്ന് വാട്സ്ആപ്പിലൂടെയാണ് തങ്ങൾക്ക് ക്ഷണമെത്തിയതെന്നും എം.എൽ.എ. മാർ ആരോപിച്ചു.
അതേസമയം നഗരത്തിൽനിന്നുള്ള എം.പി. മാരായ പി.സി. മോഹൻ, തേജസ്വി സൂര്യ, രവി സുബ്രഹ്‌മണ്യ, സി.കെ. രാമമൂർത്തി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
രാവിലെ 11 മണിക്കാണ് വിധാനസൗധയിൽ യോഗം നിശ്ചയിച്ചത്. എന്നാൽ ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും ഡി.കെ. ശിവകുമാർ യോഗത്തിനെത്തിയില്ല. ഇതോടെയാണ് ബി.ജെ.പി.എം.എൽ.എ.മാർ ക്ഷുഭിതരായത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..