ചെന്നൈ : മദ്രാസ് ഐ.ഐ.ടി. ദക്ഷിണാഫ്രിക്കയിലെ ടാൻസാനിയയിൽ കാമ്പസ് തുറക്കുന്നു. ഇതു സംബന്ധിച്ച് ടാൻസാനിയൻ സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. തൊഴിലിനും ഗവേഷണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന കോഴ്സുകളായിരിക്കും ടാൻസാനിയ കാമ്പസിൽ നടപ്പാക്കുക. ബി. ടെക്കിനുപകരം സയൻസ് വിഷയങ്ങളിൽ ബിരുദ കോഴ്സുകൾ ആരംഭിക്കാനാണ് തീരുമാനമെന്നും മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി.കാമകോടി പറഞ്ഞു.
നിലവിൽ ഇന്ത്യാനയിലെ പർഡ്യൂ സർവകലാശാല, ഇംഗ്ലണ്ടിലെ ബർമിങ്ഹാം സർവകലാശാല, നേപ്പാളിലെ കാഠ്മണ്ഡു സർവകലാശാല തുടങ്ങിയവയുമായി സംയുക്ത ബിരുദ കോഴ്സുകൾ നടത്തുന്നുണ്ട്. ഗവേഷണ മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കുകയാണ് അടുത്തലക്ഷ്യം.
2022- 2023 അധ്യയന വർഷത്തിൽ 240 പേറ്റന്റുകൾക്ക് അപേക്ഷിച്ച് 170 പേറ്റന്റുകൾ കരസ്ഥമാക്കാനായി. നടപ്പു അധ്യയനവർഷം പേറ്റന്റ് ലഭ്യത 350 ആയി ഉയരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ അധ്യയന വർഷം സി.എസ്.ആർ. ഫണ്ട് വഴി 231 കോടി രൂപ സ്വരൂപിച്ചു. ഗവേഷണ പദ്ധതികൾക്കും വിദ്യാർഥികൾക്കുള്ള സഹായധനവുമൊക്കെ ഇതുപയോഗിച്ച് നിർവഹിക്കുന്നുണ്ടെന്നും കാമകോടി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..