പ്രതീകാത്മക ചിത്രം | Photo: ANI
ബെംഗളൂരു : ഹിജാബ് വിലക്കിനെത്തുടർന്ന് കർണാടകത്തിലെ രണ്ടാം വർഷ പ്രീ- യൂണിവേഴ്സിറ്റി പരീക്ഷയിൽ ആറു വിദ്യാർഥിനികൾകൂടി പരീക്ഷയെഴുതാതെ മടങ്ങി. തിങ്കളാഴ്ച നടന്ന പരീക്ഷ യാദ്ഗിർ ഗവ. പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥിനികളാണ് ബഹിഷ്കരിച്ചത്.
സാമ്പത്തികശാസ്ത്രം പരീക്ഷയെഴുതാനാണ് വിദ്യാർഥിനികളെത്തിയത്. ഹിജാബ് അണിഞ്ഞ് പരീക്ഷാഹാളിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് അവരാവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കോളേജധികൃർ ഇത് നിഷേധിച്ചതിനെത്തുടർന്ന് വിദ്യാർഥിനികൾ പരീക്ഷയ്ക്ക് ഹാജരാകാതെ മടങ്ങുകയായിരുന്നു.
ഹിജാബ് വിലക്കിനെത്തുടർന്ന് ഉഡുപ്പി പി.യു. കോളേജിലെ രണ്ട് വിദ്യാർഥിനികൾ പരീക്ഷ ബഹിഷ്കരിച്ചിരുന്നു.
വിലക്കിനെതിരേ ഹൈക്കോടതിയിൽ ഹർജി നൽകിയ വിദ്യാർഥിനികളാണ് പരീക്ഷാകേന്ദ്രത്തിലെത്തി മടങ്ങിപ്പോയത്. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് പ്രീ യൂണിവേഴ്സിറ്റി പരീക്ഷ തുടങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..