ചെന്നൈ : നഗരത്തിലെ 15 പ്രധാന മേൽപ്പാലങ്ങൾക്കു താഴെയുള്ള തുറസ്സായ സ്ഥലങ്ങൾ പാർക്കിങ് ബേകളും വിശ്രമ കേന്ദ്രങ്ങളുമാക്കി മാറ്റുന്നു.
ശിങ്കാര ചെന്നൈ പദ്ധതിയുടെ ഭാഗമായി 15 കോടിരൂപ ചെലവിട്ടാണ് ഇതു നടപ്പാക്കുക.
വാണിജ്യമേഖലകളിൽ മേൽപ്പാലങ്ങൾക്ക് കീഴിലുള്ള സ്ഥലങ്ങൾ പാർക്കിങ്ങിനായി ഉപയോഗിക്കുമ്പോൾ മറ്റുസ്ഥലങ്ങൾ നടപ്പാതകളായും ഇരിപ്പിടങ്ങളുള്ള വിശ്രമ കേന്ദ്രങ്ങളായുമാണ് മാറ്റുക.
നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഇത്തരം സ്ഥലങ്ങളിൽ കലാശില്പങ്ങളും വിവിധ വർണങ്ങളിലുള്ള വിളക്കുകളും സ്ഥാപിക്കും.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള മേൽപ്പാലങ്ങൾക്കുപുറമേ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദക്ഷിണ റെയിൽവേയുടെയും കീഴിലുള്ള പാലങ്ങളും മേൽപ്പാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും.
നോർത്ത് ഉസ്മാൻ-മഹാലിംഗപുരം റോഡ് ഗ്രേഡ് സെപ്പറേറ്റർ, പന്തിയോൺ റോഡ്-കാസ മേജർ റോഡ് മേൽപ്പാലം, ഗെംഗു റെഡ്ഡി സബ്വേ, പെരമ്പൂർ സബ്വേ, പെരമ്പൂർ ഹൈറോഡിലെ മുരശൊലിമാരൻ പാലം, പീറ്റേഴ്സ് റോഡ്-കോൺസ്മിത്ത് റോഡ് ഫ്ളൈഓവർ, കലൈവാനർ പാലം- ജി.എൻ. ചെട്ടി റോഡ്, കോയമ്പേട് ഗ്രേഡ് സെപ്പറേറ്റർ, മധുരവയൽ ബൈപ്പാസ് ഗ്രേഡ് സെപ്പറേറ്റർ, ആദമ്പാക്കം എം.ആർ.ടി.എസ്. അണ്ടർബ്രിഡ്ജ്, സർദാർ പട്ടേൽ റോഡ്-ഗാന്ധി മണ്ഡപം റോഡ് മേൽപ്പാലം, വേളാച്ചേരി എം.ആർ.ടി.എസ്. പാലം, ചക്രപാണി സ്ട്രീറ്റ് മേൽപ്പാലം, പഴുതിവാക്കം എം.ആർ.ടി.എസ്. സ്റ്റേഷൻ പാലം, കാമാക്ഷി ആശുപത്രി മേൽപ്പാലം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
15 പദ്ധതികളിൽ നാലെണ്ണത്തിന് ടെൻഡർ വിളിച്ചുകഴിഞ്ഞു. മൂന്നെണ്ണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..