ദേശീയപാതയിൽ മൃഗങ്ങൾക്കായി അടിപ്പാതകൾ വരുന്നു


ചെന്നൈ : വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ വന്യമൃഗങ്ങൾക്ക് സഞ്ചരിക്കാൻ അടിപ്പാതകൾ വരുന്നു. ഉസിലാമ്പട്ടി സംരക്ഷിത വനത്തിൽ എൻ.എച്ച്. 785-ൽ നാലിടത്താണ് മൃഗങ്ങൾക്കായി പാതയൊരുക്കുന്നത്.

ദിണ്ടിക്കൽ ജില്ലയിൽ അളഗർമലയ്ക്കും ഉസിലാമ്പട്ടിയ്ക്കുമിടയിലായി മൂന്നുകോടി രൂപ ചെലവിൽ അടിപ്പാത നിർമിക്കാനുള്ള നിർദേശമാണ് ദേശീയപാതാ അതോറിറ്റി തമിഴ്‌നാട് വനംവകുപ്പിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുന്നത്.

ഇതായിരിക്കും തമിഴ്‌നാട്ടിലെ ആദ്യത്തെ വന്യമൃഗസഞ്ചാരത്തിനുള്ള അടിപ്പാത. ഇതേ പാതയിൽ മറ്റ് മൂന്ന് അടിപ്പാതകൾക്ക് നേരത്തേ അനുമതി ലഭിച്ചിട്ടുണ്ട്. ഇവയുടെ നിർമാണം പിന്നീട് തുടങ്ങും.

ദേശീയപാത 785-ൽ മധുരയിൽനിന്ന് ചെട്ടിക്കുളം വരെയും ചെട്ടിക്കുളത്തുനിന്ന് നത്തം വരെയുമുള്ള ഭാഗം നാലുവരിപ്പാതയാക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.

ഇതിലൊരുഭാഗം ഉസിലാമ്പട്ടി സംരക്ഷിത വനത്തിലൂടെയാണ് കടന്നുപോകുന്നത്. കടുവയും ആനയുമൊന്നും ഇല്ലെങ്കിലും മറ്റു പല മൃഗങ്ങളും ധാരാളമുള്ള സ്ഥലമാണിത്. ഇവിടെ മനുഷ്യരും വന്യമൃഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നത് തടയുന്നതിനാണ് അടിപ്പാത നിർമിക്കുന്നത്.

ദേശീയപാതയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്റർ നീളത്തിൽ മൃഗങ്ങൾക്ക് ദോഷം ചെയ്യാത്ത വേലി കെട്ടിയായിരിക്കും വന്യമൃഗങ്ങളെ അടിപ്പാതയിലേക്ക് തിരിച്ചുവിടുക. മൂന്നരമീറ്റർ വീതിയും 150 മീറ്റർ നീളവുമാണ് ഒരോ അടിപ്പാതയ്ക്കുമുണ്ടാവുക. ഇവയ്ക്കു ചുറ്റും മരങ്ങളും പുല്ലും പിടിപ്പിക്കും. മൃഗങ്ങൾക്ക് വെള്ളം കുടിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..