വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ: ഗുണഭോക്താക്കളെ ചേർക്കാൻ ക്യാമ്പുകൾ


ചെന്നൈ : സർക്കാർ സ്‌കൂളുകളിൽ പഠിച്ച വിദ്യാർഥിനികൾക്ക് ഉപരിപഠനം നടത്തുന്നതിന് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർക്കാൻ പ്രത്യേക ക്യാമ്പ് നടത്തും. ആറ് മുതൽ പ്ലസ്ടു വരെ സർക്കാർ സ്കൂളുകളിൽ പഠിച്ചതിന് ശേഷം കോളേജ്, പോളിടെക്‌നിക്, ഐ.ടി.ഐകളിൽ പ്രവേശനംനേടിയ വിദ്യാർഥിനികൾക്കാണ് പണം നൽകുന്നത്.

കോളജുകൾ, പോളിടെക്‌നിക്കുകൾ തുടങ്ങിയ അതത് സ്ഥാപനങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്. ഈ മാസം 30 വരെയാണ് ഗുണഭോക്താക്കളുടെ വിവരങ്ങൾ https://penkalvi.tn.gov.in എന്ന വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടത്. ഇതിനായി വിദ്യാർഥിനികൾ ബാങ്ക് പാസ്‌ബുക്ക്, ആധാർ കാർഡ് പകർപ്പ്, എസ്.എസ്.എൽ.സി., പ്ലസ്ടു മാർക്ക് ലിസ്റ്റുകൾ, ടി.സി. എന്നിവയുമായി പഠിക്കുന്ന സ്ഥാപനങ്ങളിലെ ഓഫീസിൽ ഇതിനായി നിയോഗിക്കപ്പെട്ട ജീവനക്കാരെ സമീപിക്കണം.

രജിസ്റ്റർ ചെയ്യുമ്പോൾ ഒ.ടി.പി. നൽകേണ്ടതിനാൽ മൊബൈൽ ഫോണും കൈവശമുണ്ടാകണം. ഒരോ ദിവസത്തെയും രജിസ്‌ട്രേഷൻ വിവരങ്ങൾ സ്ഥാപനം അധികൃതർ സർക്കാരിന് സമർപ്പിക്കണം. സർക്കാർ സ്‌കൂളുകളിൽ പഠിച്ച വിദ്യാർഥിനികളുടെ ഉപരിപഠനം പണമില്ലാത്തതിന്റെ കാരണത്താൽ മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഠനം പൂർത്തിയാക്കുന്നത് വരെ എല്ലാ മാസവും ഇവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കും. പദ്ധതി നടപ്പാക്കാൻ നടപ്പു സാമ്പത്തികവർഷം 698 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..