കോവിഡ് അതിവേഗം പടരുന്നു, ഓക്സിജൻ ക്ഷാമമില്ലെന്ന് മന്ത്രി


ചെന്നൈ : രാജ്യത്തുടനീളം കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ മുഖാവരണം നിർബന്ധമായും ധരിക്കുകയും വാക്സിൻ സ്വീകരിക്കുകയും വേണമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ. ഇതുവരെ വാക്സിൻ എടുക്കാത്തവർ ഇനിയെങ്കിലും മടിച്ചുനിൽക്കരുത്. അതുമാത്രമാണ് രോഗവ്യാപനം തടയാനുള്ള പ്രധാന പ്രതിവിധിയെന്നും മന്ത്രി പറഞ്ഞു.

പല സംസ്ഥാനങ്ങളിലും 1,000 മുതൽ 5,000 വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,000 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്നും നവല്ലൂരിലെ അപ്പാർട്ട്മെന്റിൽ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ മന്ത്രി പറഞ്ഞു. കോവിഡ് ബാധിതർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ട്.

രോഗവ്യാപനം തടയുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ പലർക്കും തൊണ്ടവേദന, തലവേദന, പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ട്.

നിലവിൽ രോഗികൾക്ക് ഓക്സിജനോ കഠിനമായ മരുന്നുകളോ ആവശ്യമില്ല. ആശുപത്രികളിൽ ഓക്സിജൻ ക്ഷാമവുമില്ല. ഒമിക്രോൺ ഉപവകഭേദങ്ങൾ കാര്യമായുണ്ട്. എളുപ്പത്തിൽ പകരുന്നതാണത്. അടുത്ത മെഗാവാക്സിനേഷൻ ജൂലായ് 10- ന് നടത്തുമെന്നും മന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..