ചെന്നൈ : എ.ഐ.എ.ഡി.എം.കെ.യിലെ എടപ്പാടി പളനിസ്വാമിപക്ഷ നേതാവും രാജ്യസഭാ എം.പി.യുമായ സി.വി. ഷൺമുഖത്തിനെതിരേ വധഭീഷണി സന്ദേശങ്ങൾ. മൊബൈൽ ഫോണിലാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇതേത്തുടർന്ന് ഷൺമുഖത്തിന്റെ അഭിഭാഷകൻ ഡി.ജി.പി.ക്ക് പരാതിനൽകി. പനീർശെൽവം പക്ഷക്കാരാണ് ഭീഷണിക്ക് പിന്നിലെന്നാണ് സംശയം. കഴിഞ്ഞദിവസം ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലും അതിന് ശേഷവും പനീർശെൽവത്തിനെതിരേ ശക്തമായി നിലപാടെടുത്ത നേതാവാണ് ഷൺമുഖം. പനീർശെൽവത്തിന്റെ നേതൃത്വത്തിലുള്ള സമിതി അംഗീകരിച്ച എല്ലാ പ്രമേയങ്ങളും തള്ളുന്നുവെന്ന് ജനറൽ കൗൺസിലിൽ പ്രഖ്യാപിച്ചത് ഷൺമുഖമാണ്. ഒറ്റ നേതൃത്വത്തിനായി വീണ്ടും ജനറൽ കൗൺസിൽ യോഗം വിളിയ്ക്കണമെന്ന് ആവശ്യപ്പെട്ടതും ഇതിനായി 2,190 അംഗങ്ങൾ ഒപ്പിട്ട നിവേദനം സമർപ്പിച്ചതും ഷൺമുഖമായിരുന്നു.
പിന്നീട് കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി പാർട്ടിയിൽ കോ-ഓർഡിനേറ്റർ, സഹ കോ-ഓർഡിനേറ്റർ സ്ഥാനങ്ങളുടെ കാലാവധി കഴിഞ്ഞുവെന്നും പളനിസ്വാമി പഴയത് പോലെ ആസ്ഥാന സെക്രട്ടറിയും പനീർശെൽവം ഖജാൻജിയുമാണെന്നും വിശദീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഭീഷണി സന്ദേശങ്ങൾ വന്നുതുടങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..