ഒ.പി.എസ്.തിരിച്ചെത്തി: അനുകൂലികളുമായി 28-ന് ആലോചന


ചെന്നൈ : പാർട്ടി ജനറൽ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയതിനുശേഷം ഡൽഹിയിലേക്ക് പോയ എ.ഐ.എ.ഡി.എം.കെ. നേതാവ് ഒ. പനീർശെൽവം ചെന്നൈയിൽ തിരിച്ചെത്തി.

എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക സമർപ്പിക്കുന്നതിനോട് അനുബന്ധിച്ചാണ് സന്ദർശനമെന്നായിരുന്നു വിശദീകരണം.

ബി.ജെ.പി. ദേശീയ നേതാക്കളുമായി ചർച്ച നടത്തിയ പനീർശെൽവം എന്നാൽ ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

ഇതേ സമയം തന്നെ അനുകൂലിക്കുന്ന സംസ്ഥാന, ജില്ലാ നേതാക്കളുമായി ചൊവ്വാഴ്ച ചർച്ച നടത്താൻ ഒരുങ്ങുകയാണ്.

ചെന്നൈയിലാകും ആലോചനാ യോഗം.

അടുത്തഘട്ടനടപടികൾ ഈ യോഗത്തിൽ തീരുമാനിക്കുമെന്നാണ് കരുതുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..