നഗരത്തിൽ രണ്ടുദിവസം മഴയ്‌ക്കു സാധ്യത


ചെന്നൈ : അടുത്ത രണ്ടുദിവസം ചെന്നൈയിൽ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രം . നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

പടിഞ്ഞാറൻ കാറ്റിന്റെ വ്യതിയാനംമൂലം നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ദിണ്ടിഗൽ ജില്ലകളിൽ ഞായറാഴ്ച ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത മൂന്നു ദിവസത്തേക്ക് കടലിൽ ഇറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുണ്ട്.

കന്യാകുമാരി, തമിഴ്നാടിന്റെ മറ്റു തീരപ്രദേശങ്ങൾ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.ലോമീറ്റർ വേഗതയിൽ കാറ്റു വീശാനും സാധ്യത.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..