മലയാളം മിഷൻ വീണ്ടും സജീവമാകുന്നു


അധ്യാപകസംഗമം രണ്ടിന്, മലയാളോത്സവം സമാപനം മൂന്നിന്

ചെന്നൈ : കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുവർഷത്തോളം ഓൺലൈൻ ക്ലാസുകളിൽ ഒതുങ്ങിയ മലയാളം മിഷന്റെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നു. തമിഴ്‌നാട് ചാപ്റ്റർ അധ്യാപക സംഗമവും പത്താംവാർഷികാഘോഷമായ മലയാളോത്സവത്തിന്റെ സമാപനവും ശനി, ഞായർ ദിവസങ്ങളിൽ പൂനമല്ലി ഹൈറോഡിലുള്ള മദിരാശി കേരള സമാജം ഹാളിൽ നടക്കും.

ശനിയാഴ്ച രാവില 10.30-ന് ചേരുന്ന സംഗമത്തിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട അധ്യാപകരുമായി സംവാദം നടത്തും.

മലയാളം മിഷൻ ഭരണസമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. മലയാളം മിഷന്റെ പ്രവർത്തനങ്ങൾ തമിഴ്‌നാട്ടിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകളും നടത്തും.

ഞായറാഴ്ച വൈകീട്ട് മൂന്നിന് സമാജത്തിലെ ഡോ. സി.ആർ. കൃഷ്ണപ്പിള്ള ഹാളിൽ നടക്കുന്ന മലയാളോത്സവം സമാപന സമ്മേളനം മുരുകൻ കാട്ടാക്കട ഉദ്ഘാടനംചെയ്യും.

തമിഴ്‌നാട് ചാപ്റ്ററിന്റെ 10 വർഷത്തെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. മലയാളോത്സവത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ അധ്യാപക-വിദ്യാർഥി കലാപ്രതിഭകളായവർക്കും വിവിധ കലാമത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണംചെയ്യും. അഞ്ചുവർഷം പൂർത്തീകരിച്ച മലയാളം മിഷൻ അധ്യാപകരെ ആദരിക്കും.

പുതിയ അധ്യാപകർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണംചെയ്യും. ഡോക്യുമെന്ററിയുടെ അണിയറ പ്രവർത്തകരെയും ആദരിക്കും. ചാപ്റ്റർ പ്രസിഡന്റ് എ.വി. അനൂപ് അധ്യക്ഷതവഹിക്കും.

സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ, കൺവീനർ പി.ആർ. സ്മിത, സി.ടി.എം.എ. പ്രസിഡന്റ് സോമൻ മാത്യു, ഉപദേശക സമിതി ചെയർമാൻ എം. നന്ദഗോവിന്ദ്, എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ, ഫെയ്മ മറുനാടൻ മലയാളി മഹാസമ്മേളനം ചെയർമാൻ കല്പക ഗോപാലൻ, മിഷൻ തമിഴ്‌നാട് ചാപ്റ്റർ വിദഗ്ധസമിതി ചെയർമാൻ ഡോ. കെ.ജെ. അജയകുമാർ, ചാപ്റ്റർ വൈസ് പ്രസിഡന്റ് കെ.ആർ. ഗോപകുമാർ, ജോയിന്റ് സെക്രട്ടറി ഡോ. എം.പി. ദാമോദരൻ, മദിരാശി കേരള സമാജം പ്രസിഡന്റ് എം. ശിവദാസൻ പിള്ള, മിഷൻ ഉപദേശക സമിതി അംഗങ്ങളായ കെ.വി.വി. മോഹനൻ, കെ.പി. സുരേഷ് ബാബു, ടി. അനന്തൻ, പോപ്പുലർ വിജയകുമാർ, മലയാളോത്സവം ആഘോഷ കമ്മിറ്റി അംഗം കോറൽ വിശ്വനാഥൻ, വിദഗ്ധ അധ്യാപകൻ എ. ജയരാജൻ എന്നിവർ സംസാരിക്കും. സമ്മേളനത്തിന് ശേഷം മലയാളം മിഷൻ അധ്യാപകരും പഠിതാക്കളും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..