ചെന്നൈ : പ്രസവവാർഡിൽ കുടിവെള്ളവും ശൗചാലയസൗകര്യവും ഒരുക്കാത്തതിന് കേളമ്പാക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആർ.എം.ഒ.യ്ക്കെതിരേ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്റെ ഉത്തരവ്.
ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് ഒട്ടേറെ അസൗകര്യങ്ങളുണ്ടെന്ന് കണ്ടെത്തിയത്.
ഇതേത്തുടർന്ന് മെഡിക്കൽ ഓഫീസർ ചന്ദകുമാറിനെതിരേ നടപടിക്ക് ഉത്തരവിടുകയായിരുന്നു. ആശുപത്രിയിലെ പ്രസവ വാർഡ്, ഡെന്റൽ വാർഡ്, സൈക്യാട്രി വാർഡ്, ഓപ്പറേഷൻ തിയേറ്റർ, ഒ.പി. വിഭാഗം, ലബോറട്ടറി, ഫാർമസി എന്നിവിടങ്ങളിൽ മന്ത്രി പരിശോധന നടത്തി.
ചെങ്കൽപ്പെട്ട് ജില്ലയിലാണ് കേളമ്പാക്കം പ്രാഥമികാരോഗ്യകേന്ദ്രം. ധാരാളം രോഗികൾ ചികിത്സ തേടുന്ന സ്ഥലമാണിത്. എന്നാൽ ആവശ്യമായ സൗകര്യങ്ങൾ ഇനിയും ഒരുക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ മന്ത്രിയെ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..