ബെംഗളൂരു : തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ കോടതി കസ്റ്റഡിയിലുള്ള സാരികളും പാദരക്ഷകളും ലേലംചെയ്യണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്ത്. കഴിഞ്ഞ 26 വർഷമായി കസ്റ്റഡിയിലുള്ള 11,344 സാരികളും 250 ഷാളുകളും 750 ജോഡി പാദരക്ഷകളും ലേലം ചെയ്യണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ വിവരാവകാശ പ്രവർത്തകനായ ടി. നരസിംഹമൂർത്തിയാണ് കത്തെഴുതിയത്. അനധികൃത സ്വത്തുസമ്പാദന കേസിനെത്തുടർന്ന് 1996 ഡിസംബർ 11-ന് ചെന്നൈ പോയസ് ഗാർഡനിലെ ജയലളിതയുടെ വസതിയിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. കേസ് സുപ്രീംകോടതി 2003 നവംബറിൽ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ വസ്തുക്കൾ 2003 മുതൽ വിധാൻ സൗധയിലെ സർക്കാർ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദീർഘകാലം വസ്ത്രങ്ങൾ മടങ്ങിയിരിക്കുന്നത് നശിക്കാനിടയാകുമെന്ന് നരസിംഹമൂർത്തി കത്തിൽ ചൂണ്ടിക്കാട്ടി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..