ചെന്നൈ : എം.ജി.ആറിന്റെയും ജയലളിതയുടെയും യഥാർഥ അനുയായികളായ എ.ഐ.എ.ഡി.എം.കെ. പ്രവർത്തകർ തനിക്കൊപ്പമാണെന്ന് ഒ. പനീർശെൽവം. പാർട്ടിയെ ഈ നിലയിലാക്കിയവർക്കും ചതിച്ചവർക്കും ജനങ്ങൾ തിരിച്ചടിനൽകുമെന്നും മധുരയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ച ഒ.പി.എസ്. പറഞ്ഞു.
ഡൽഹിയിൽനിന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയ പനീർശെൽവം സ്വന്തം സ്ഥലമായ തേനിയിലേക്ക് പോകുന്നതിനായി മധുര വിമാനത്താവളത്തിൽ എത്തിയതായിരുന്നു.
കഴിഞ്ഞ 50 വർഷം മനുഷ്യാവകാശത്തിനുവേണ്ടി പോരാടിയ പ്രസ്ഥാനമായി പുരട്ചിതലൈവർ എം.ജി.ആറും ജയലളിതയും വളർത്തിയ പാർട്ടിയാണ് എ.ഐ.എ.ഡി.എം.കെ. പ്രവർത്തകരുടെ താത്പര്യം എന്നും മാനിച്ചിരുന്നു. അങ്ങനെയുള്ള പാർട്ടിക്കാണ് ഈ സ്ഥിതി വന്നിരിക്കുന്നതെന്നും ഒ.പി.എസ്. പറഞ്ഞു.
ഒ.പി.എസിന് പിന്തുണ അറിയിച്ച് ഒട്ടേറെപേർ മധുര വിമാനത്താവളത്തിൽ തടിച്ചു കൂടി. അവിടെനിന്ന് റോഡുമാർഗം തേനിയിലേക്ക് പോകുന്നതിനിടെ പലയിടങ്ങളിലും സ്വീകരണം നൽകി. നൂറോളം കാറുകളിൽ പ്രവർത്തകർ അകമ്പടി സേവിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..