ചെന്നൈ : ഹിന്ദുക്ഷേത്രങ്ങളെ സർക്കാരുകളുടെ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കുന്നതിന് വിശ്വഹിന്ദുപരിഷത്ത് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് വർക്കിങ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. ചില സംസ്ഥാന സർക്കാരുകൾ ഇപ്പോഴും ക്ഷേത്രങ്ങളുടെ നിയന്ത്രണം കൈയാളുന്നതിനെ സാമ്രാജ്യത്വ ഭരണത്തിന്റെ തുടർച്ചയായേ കാണാനാവൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദുക്ഷേത്രങ്ങളുടെ നിയന്ത്രണം ഹിന്ദുമത വിശ്വാസികൾക്കായിരിക്കണമെന്നതാണ് വിശ്വഹിന്ദു പരിഷത്തിന്റെ നിലപാടെന്ന് കാഞ്ചീപുരത്ത് സംഘടനയുടെ ദേശീയ നിർവാഹക സമിതി യോഗത്തിനിടെ അലോക് കുമാർ പറഞ്ഞു. ക്ഷേത്രങ്ങളിലെ വരുമാനം ക്ഷേത്രങ്ങളുടെ വികസനത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വരവുചെലവു കണക്കുകൾ കൈകാര്യം ചെയ്യുന്നതും വിശ്വാസികൾ തന്നെയായിരിക്കണം. ഇതിലൊന്നും സംസ്ഥാന സർക്കാരുകൾ ഇടപടേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാശിയിലെയും മഥുരയിലെയും ഹിന്ദു ക്ഷേത്രങ്ങൾ സമാധാനപരമായി നിയമാനുസൃതം മോചിപ്പിക്കാനുള്ള പ്രവർത്തനം തുടരുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതുകൊണ്ട് ഇരുപക്ഷവും കോടതിവിധി വരുന്നതുവരെ കാത്തിരിക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..