നളിനിയുടെ പരോൾ ഒരുമാസംകൂടി നീട്ടി


ചെന്നൈ : രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിയുടെ പരോൾ 30 ദിവസത്തേക്കുകൂടി നീട്ടി. അമ്മ പദ്മാവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തമിഴ്‌നാട് സർക്കാർ പരോൾ കാലാവധി നീട്ടിക്കൊടുത്തത്. ജൂലായ് 26 വരെയാണ് പരോൾ നീട്ടിക്കൊടുത്തത്. ഇത് തുടർച്ചയായ ആറാം തവണയാണ് നളിനിയുടെ പരോൾ കാലാവധി നീട്ടുന്നത്.

തിങ്കളാഴ്ച ജയിലിലേക്ക് മടങ്ങേണ്ടതായിരുന്നു അവർ. എന്നാൽ അമ്മയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലെന്നും പരിചരണം തുടരണമെന്നും ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. ഇതേത്തുടർന്നാണ് സർക്കാരിന്റെ അനുമതി.

30 വർഷത്തിലേറെയായി വെല്ലൂർ വനിതാജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നളിനിക്ക് ഡിസംബർ 27-നാണ് പരോൾ അനുവദിച്ചത്. തുടർന്ന് അമ്മയ്ക്കൊപ്പം കാട്പാടി ബ്രഹ്മപുരത്താണ് നളിനി താമസിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..