തീവണ്ടിയാത്രക്കാരനിൽനിന്ന് 94 ലക്ഷം പിടിച്ചു


ചെന്നൈ : രേഖകളില്ലാതെ കൊണ്ടുവന്ന 94,23,500 രൂപ തീവണ്ടിയാത്രക്കാരിൽനിന്ന് പിടിച്ചെടുത്തു.

ചെന്നൈ എഗ്മൂർ സ്റ്റേഷനിൽ റെയിൽവേ സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. പണവും പിടികൂടിയ ആളെയും ആദായനികുതി വകുപ്പിന് കൈമാറി.

കഴിഞ്ഞ ദിവസം ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്ന് 800 ഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. 4,53,600 രൂപ വിലവരുന്ന സ്വർണത്തിനും രേഖകളൊന്നുമില്ലായിരുന്നെന്ന് ആർ.പി.എഫ്. അറിയിച്ചു. ഈ കേസ് ജി.എസ്.ടി. അധികൃതർക്കു കൈമാറി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..