നെല്ലൂർ : നെല്ലൂർ ജില്ലയിലെ ആത്മകൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വൈ.എസ്.ആർ. കോൺഗ്രസിന് തകർപ്പൻ വിജയം. മുൻ വ്യവസായമന്ത്രി മേക്കപാട്ടി ഗൗതം റെഡ്ഡി മരിച്ച ഒഴിവിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സഹോദരൻ എം. വിക്രം റെഡ്ഡിയാണ് വിജയിച്ചത്.
വിക്രം റെഡ്ഡി 82,000-ത്തിൽപ്പരം വോട്ടുകൾക്ക് ബി.ജെ.പി. സ്ഥാനാർഥി ജി. ഭരത് കുമാറിനെ പരാജയപ്പടുത്തി. പവൻ കല്യാണിന്റെ ജനസേന ബി.ജെ.പി.യെ പിന്തുണച്ചിരുന്നു. മരിച്ച ഒരാളുടെ ഒഴിവിൽ ബന്ധുക്കൾ മത്സരിച്ചാൽ പ്രധാന പ്രതിപക്ഷമായ ടി.ഡി.പി. സ്ഥാനാർഥിയെ നിർത്താറില്ല. തന്റെ പാർട്ടി സ്ഥാനാർഥിയെ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ജനങ്ങൾക്ക് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നന്ദിരേഖപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..