മെട്രോറെയിൽ നിർമാണത്തിന്‌ സ്ഥാപിച്ച ഷെഡ്ഡിൽ തീപ്പിടിത്തം


മെട്രോ റെയിൽ നിർമാണത്തിനായി സ്ഥാപിച്ച ഷെഡ്ഡിൽ തീ പിടിച്ചപ്പോൾ

ചെന്നൈ : മെട്രോ റെയിൽ നിർമാണത്തിനായി സ്ഥാപിച്ച താത്കാലിക ഷെഡ്ഡിൽ വൻ തീപ്പിടിത്തം. ഷെഡ്ഡിൽ ജോലിയിലേർപ്പെട്ടിരുന്ന എല്ലാജീവനക്കാരും ഓടി രക്ഷപ്പെട്ടു. പുനമല്ലിയിൽ കാട്ടുപാക്കത്ത് മെട്രോറെയിൽ നിർമാണത്തിനായുള്ള ബാരിക്കേഡുകൾ തയ്യാറാക്കുന്നുണ്ടായിരുന്നു. ബാരിക്കേഡുകൾക്കായി നിർമിക്കാനായി വെൽഡിങ് നടക്കുന്നതിനിടെ തീപ്പൊരികൾ താഴെയുണ്ടായിരുന്ന പാഴ്‌വസ്തുക്കളിൽ വീണ് തീ ഷെഡ്ഡ്‌ മുഴുവൻ വ്യാപിക്കുകയായിരുന്നു. ‌

പാഴ്‌വസ്തുക്കളിൽ ഗ്രീസും മറ്റ് രാസവസ്തുക്കളുമായിരുന്നുവെന്ന് തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ പറഞ്ഞു. രാസവസ്തുക്കളിൽ തീപ്പിടിച്ചതാണ് തീ എല്ലായിടത്തേക്കും വ്യാപിക്കാൻ കാരണമായതെന്ന് അഗ്‌നിശമന സേനാംഗങ്ങൾ പറഞ്ഞു. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനുശേഷം തീയെണച്ചു.

മെട്രോ റെയിൽവേയുടെ നിർമാണത്തിനായി ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സുരക്ഷയ്ക്കായി ഷെഡിൽ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഉത്തരേന്ത്യൻ സ്വദേശികളായ 11 പേരാണ് ജോലി ചെയ്തിരുന്നത്. ജീവനക്കാരുടെ സുരക്ഷയ്ക്കായുള്ള സൗകര്യങ്ങളൊരുക്കണമെന്നും നിർമാണ ച്ചുമതല ഏറ്റെടുത്തിരിക്കുന്ന കമ്പനി ചെയ്യണമെന്നും പ്രദേശവാസികളും ആവശ്യപ്പെട്ടു. നഗരത്തിൽ മെട്രോ തീവണ്ടി ഇപ്പോൾ സർവീസ് നടത്തുന്ന രണ്ട് റൂട്ടുകളിലെ പാതയുടെ നിർമാണത്തിനിടെ ഒട്ടേറെ തൊഴിലാളികൾ അപകടത്തിൽ മരിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..