യുവാ കപ്പുമായി യുവകേരള


ചെന്നൈ : ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി യുവാകപ്പ് ഫുട്‌ബോൾ ടൂർണമെന്റ് നടത്താൻ യുവകേരള ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ്‌ വാർഷികപൊതുയോഗം തീരുമാനിച്ചു. രക്തദാനരംഗത്തെ സംഭാവനകൾക്ക് തമിഴ്‌നാട് സർക്കാർ ആദരിച്ച സന്തോഷ് ചേലക്കരയെ യോഗം അനുമോദിച്ചു.

മലയാളി ക്ലബ്ബിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ബിബിൻ കെ. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനുകുമാർ, ട്രഷറർ ജ്യോതിഷ്‌കുമാർ എന്നിവർ സംസാരിച്ചു. പുതിയ ട്രഷററായി രാജൻ മാധവനെയും വൈസ് പ്രസിഡന്റുമാരായി സന്തോഷ് ചേലക്കര, അഭിലാഷ് ജി. എന്നിവരെയും ജോയന്റ് സെക്രട്ടറിയായി അഭിലാഷിനെയും തിരഞ്ഞെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..