മധുരയിൽ വിവാഹാലോചന ക്ഷണിച്ച് പതിച്ച പോസ്റ്റർ
ചെന്നൈ : വിവാഹാലോചനയ്ക്കായി വ്യത്യസ്തമാർഗം പരീക്ഷിച്ച് യുവാവ്. മധുരയിലാണ് ജഗൻ എന്ന യുവാവ് തന്റെ ചിത്രമടക്കമുള്ള വിവരങ്ങളുമായി വിവാഹാലോചനകൾ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചത്. ജോലി, ശമ്പളം, നക്ഷത്രം, ജോലിചെയ്യുന്ന കമ്പനി തുടങ്ങിയ എല്ലാവിവരങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.
മധുര നഗരത്തിൽ പലയിടങ്ങളിലും ജഗൻ പോസ്റ്റർ പതിച്ചിരുന്നു. സ്വകാര്യകമ്പനിയിൽ മാനേജരായി പ്രവർത്തിക്കുന്ന ജഗൻ അഞ്ചുവർഷമായി വധുവിനെ തേടുകയാണ്. വീട്ടുകാരും ഏറെ ശ്രമിച്ചിട്ടും വിവാഹം നടന്നില്ല. തുടർന്നാണ് വ്യത്യസ്തമാർഗം പരീക്ഷിക്കാൻ തീരുമാനിച്ചത്. പലരും ഈ പോസ്റ്ററിന്റെ ചിത്രങ്ങളും വീഡിയോയും എടുത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പല ട്രോളുകളും ഇതിന്റെ പേരിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് ജഗൻ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടും ഇതുവരെ പെൺകുട്ടികളുടെ വീടുകളിൽനിന്ന് ആരും വിളിച്ചിട്ടില്ല. ഇതേസമയം ഒട്ടേറെ ബ്രോക്കർമാർ വിളിച്ചിട്ടുണ്ട്. എങ്കിലും താൻ കാത്തിരിക്കുകയാണെന്നും ഇതിലൂടെ ഒരു നല്ല ബന്ധം വന്നാൽ നന്ദി അറിയിച്ചും പോസ്റ്റർ പതിപ്പിക്കുമെന്നും ജഗൻ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..