ഹൊസൂർ രൂപത ഫിയാത്ത് ബൈബിൾ കൺവെൻഷൻ സമാപിച്ചു


ചെന്നൈ : ഹൊസൂർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ബൈബിൾ കൺവെൻഷൻ സമാപിച്ചു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളമ്നാലിന്റെ പ്രത്യേക നേതൃത്വത്തിൽ വചനപ്രഘോഷണവും രോഗശാന്തിശുശ്രൂഷയും വിടുതൽശുശ്രൂഷയും ദിവ്യകാരുണ്യാരാധനയും നടന്നു.

ഫിയാത്ത് കൺവെൻഷന്റെ സമാപനസമ്മേളനത്തിൽ ഹൊസൂർ രൂപതാ പാലിയേറ്റീവ് കെയർ യൂണിറ്റ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ ഉദ്ഘാടനംചെയ്തു. കൺവെൻഷന് സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, രൂപതാ വികാരി ജനറാൾമാരായ വർഗീസ് പെരേപ്പാടൻ, ബിനോയ് പൊഴോലിപറമ്പിൽ, കൺവെൻഷൻ കൺവീനർ ഫാ. ജാജു എളംകുന്നപ്പുഴ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ജേക്കമ്പ് ചക്കാത്ര, മിനി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി നേതൃത്വംനൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..