സിന്ധു രാമചന്ദ്രന്റെ കവിതാസമാഹാരം പ്രകാശനംചെയ്തു


ചെന്നൈ : ചെന്നൈയിലെ മലയാളി യുവകവയിത്രി സിന്ധു രാമചന്ദ്രന്റെ കവിതാസമാഹാരം ‘നിശ്ശബ്ദതയുടെ നീറ്റലുകൾ’ പ്രകാശനംചെയ്തു. ഞായറാഴ്ച മദിരാശി കേരള സമാജം എം.എ. എബ്രഹാം ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും സാഹിത്യ അക്കാദമി അംഗവുമായ ആലങ്കോട് ലീലാകൃഷ്ണനാണ് പ്രകാശനംനിർവഹിച്ചത്. എഴുത്തുകാരൻ പി.കെ.എൻ. പണിക്കർ ആദ്യപ്രതി ഏറ്റുവാങ്ങി.

ഡോ. എ.സി. സുഹാസിനി പുസ്തകം പരിചയപ്പെടുത്തി. എം. ശിവദാസൻ പിള്ള അധ്യക്ഷതവഹിച്ചു.

എ.വി. അനൂപ്, കുമ്പളങ്ങളാട് ഉണ്ണികൃഷ്ണൻ, കഥാകൃത്ത് വി.എം. ദേവദാസ്, സേതു എം. നായർ കരിപ്പോൾ, ശ്രീദേവി വി.ടി., ദസ്മാന എന്നിവർ ആശംസകൾനേർന്നു. റിച്ച സൈജൻ പ്രാർഥന ആലപിച്ചു. എസ്. ശ്രീകുമാറും സ്വാതിയും പരിപാടി നിയന്ത്രിച്ചു. ടി. അനന്തൻ സ്വാഗതവും ഡോ. എം.പി. ദാമോദരൻ നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..