കാശിമേടിൽ യന്ത്രവത്കൃത ബോട്ടുകളിൽ മീൻപിടിത്തം : മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു


ചെന്നൈ : ചെന്നൈക്കുസമീപം കടൽമേഖലയിൽ മറ്റ് സംസ്ഥാനങ്ങളിലെ യന്ത്രവത്കൃതബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നതിൽ പ്രതിഷേധിച്ച് കാശിമേടിലെ മീൻപിടിത്തക്കാർ കടലിലിറങ്ങിയില്ല.

യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ച് മീൻപിടിക്കുന്നതിനാൽ മത്സ്യസമ്പത്ത് നശിക്കുമെന്ന് ആരോപിച്ചാണ് കടലിലിറങ്ങാതിരുന്നത്.

കാശിമേടിലെ മീൻപിടിത്തക്കാർ ഫൈബർ ബോട്ടുകളാണ് ഉപയോഗിക്കുന്നത്.

300-ഓളം ഫൈബർ ബോട്ടുകളും മത്സ്യത്തൊഴിലാളികളുമാണ് കാശിമേട് തുറമുഖത്തുള്ളത്.

ചെന്നൈയിലെ പ്രധാന മത്സ്യബന്ധന തുറമുഖമാണ് കാശിമേട്.

കാശിമേടിൽനിന്ന് കടലിൽ ആറുകിലോമീറ്റർ ദൂരത്താണ് മീൻപിടിക്കാറുള്ളത്.

യന്ത്രവത്കൃതബോട്ടുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയാൽ ചെന്നൈ തീരത്തെ മത്സ്യസമ്പത്ത് അപ്പാടെ നഷ്ടപ്പെടുമെന്നും തൊഴിലാളികൾ പറഞ്ഞു.

മത്സ്യബന്ധനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർക്ക് മത്സ്യത്തൊഴിലാളികൾ ഇതുസംബന്ധിച്ച് പരാതി നൽകി.

മീൻപിടിത്തക്കാർ ഫൈബർ ബോട്ടിൽ ചുവപ്പ് കൊടികെട്ടി പ്രതിഷേധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..