'നടപടികൾ നിയമവിരുദ്ധം'


തിരഞ്ഞെടുപ്പു കമ്മിഷന് പനീർശെൽവത്തിന്റെ കത്ത്

ചെന്നൈ : കഴിഞ്ഞയാഴ്ചയിൽ ചേർന്ന എ.ഐ.എ.ഡി.എം.കെ. ജനറൽ കൗൺസിലിലെ നടപടികളും തിങ്കളാഴ്ച നടന്ന ഭാരവാഹികളുടെ യോഗവും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒ. പനീർശെൽവം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.

നേരത്തേ നിശ്ചയിച്ച 23 പ്രമേയങ്ങളിൽ ഒഴികെ തീരുമാനമെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ജനറൽ കൗൺസിലിൽ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി പ്രസീഡിയം ചെയർമാൻ തിരഞ്ഞെടുപ്പ്, വീണ്ടും ജനറൽ കൗൺസിൽ ചേരാനുള്ള തീരുമാനം എന്നിവയും നിയമവിരുദ്ധമാണെന്നും കത്തിൽ പറയുന്നു.യോഗത്തിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളുടെ പകർപ്പ് ചർച്ചയ്ക്കായി അംഗങ്ങൾക്ക് നൽകിയില്ല.

ഒരംഗമായ സി.വി. ഷൺമുഖം ഇവ തള്ളിയതായി പ്രസ്താവിക്കുകയായിരുന്നു. ഇദ്ദേഹത്തിന് അതിനുള്ള അധികാരമില്ല.

പുതിയ ജനറൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട നിവേദനം സമർപ്പിച്ചതും അതിന്റെ തീയതി പ്രസീഡിയം ചെയർമാൻ പ്രഖ്യാപിച്ചതും നടപടിക്രമങ്ങൾ പാലിച്ചല്ല. പാർട്ടി ഭരണഘടന പ്രകാരം കോ-ഓർഡിനേറ്റർ, സഹ കോ-ഓർഡിനേറ്റർ എന്നിവർക്കാണ് അതിനുള്ള അധികാരം.

പാർട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയിട്ടും അതിന് അംഗീകാരം നൽകാതെ കൂടിയ യോഗത്തിലെ തീരുമാനങ്ങൾ നിലനിൽക്കുന്നതല്ല.

ജനറൽ കൗൺസിലിൽ അംഗങ്ങളല്ലാത്തവർ പങ്കെടുത്തിട്ടുണ്ട്. ചിലർ മോശമായി പെരുമാറുകയും ചെയ്തുവെന്നും എല്ലാ നടപടികളും വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ആസ്ഥാന സെക്രട്ടറി എന്ന പേരിൽ ഒരു അറിയിപ്പിനെ ത്തുടർന്നാണ് തിങ്കളാഴ്ച ഭാരവാഹികളുടെ യോഗം ചേർന്നത്. അറിയിപ്പിൽ ആരും ഒപ്പിട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..