ചെന്നൈ : ചുരുങ്ങിയ കാലത്തിനുള്ളിൽ അച്ഛൻ വേഷങ്ങളിലൂടെ തമിഴ് സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട നടൻ പൂ രാമു(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് ചെന്നൈ സെൻട്രലിലുള്ള രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്.
തെരുവു നാടക കലാകാരനായിരുന്ന രാമു 2008-ൽ പുറത്തിറങ്ങിയ പൂ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് തമിഴ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് നീർപറവൈ, പരിയേറും പെരുമാൾ, കർണൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സൂര്യ നായകനായ സൂെരെ പോട്ര് എന്ന സിനിമയിലെ അച്ഛൻ വേഷത്തിലൂടെ തമിഴിന് പുറത്തും പ്രശസ്തനായി. സംസ്കാരം ചൊവ്വാഴ്ച നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..