പട്ടാപ്പകൽ ഗുണ്ടയെ നാലംഗസംഘം വെട്ടിക്കൊന്നു


ചെന്നൈ : പട്ടാപ്പകൽ ചെന്നൈയ്ക്കുസമീപം വിവിധ കേസുകളിൽ പ്രതിയായ ഗുണ്ടയെ നാലുപേരടങ്ങിയ സംഘം വെട്ടിക്കൊന്നു. ചെങ്കുണ്ട്രത്തിനുസമീപം ഗാന്ധിനഗറിലെ മതിവാണ (26) നെയാണ് കൊന്നത്. കൂട്ടാളികളായ ഹേമന്ത് (25), ശരത്കുമാർ (27), ധനുഷ് (24) എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.

കൊലപാതകത്തിൽ പങ്കുള്ള രണ്ടുപേരെ പോലീസ് പിന്നീട് പിടികൂടി. രാംകി (28), സൂര്യ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തു. രണ്ട് ഗുണ്ടാസംഘങ്ങൾക്കിടയിലെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞവർഷം ചെങ്കുണ്ട്രത്തിനുസമീപമുള്ള കഞ്ചാ മണിയെന്ന ഗുണ്ടയെ കൊന്നകേസിൽ മതിവാണൻ പ്രധാനപ്രതിയാണ്.

ഇതിന് പ്രതികാരമായാണ് മതിവാണനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

മതിവാണന്റെ പേരിൽ കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിലായി ചെങ്കുണ്ട്രത്തിനുസമീപം നാലു പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.

മതിവാണനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രഭാകരൻ, ശ്രീനിവാസൻ എന്നിവരെ പിടികൂടാൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..